സഹനസമരത്തിൻ്റെ നാൾവഴികൾ ഓർമപ്പെടുത്തി മലയമ്മ എ യു പി സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 
മലയമ്മ : എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി മലയമ്മ എ. യു .പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഷീബ വി ദേശീയ പതാക ഉയർത്തി.സഹന സമരത്തിൻ്റെ നാൾവഴികൾ ഓർമപ്പെടുത്തി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധ സമരങ്ങളുടേയും, പ്രക്ഷോഭങ്ങളുടേയും ദേശീയ നേതാക്കളുടേയും ചിത്രങ്ങളും വാർത്തകളും ഉൾപ്പെടുത്തി നടത്തിയ പ്രദർശനം ശ്രദ്ധേയമായി . 




 സോഷ്യൽ ക്ലബിൻ്റെ നേതൃത്വത്തിൽ വന്ദേമാതരം നൃത്താവിഷ്കാരം നടത്തി . 'സ്കൗട്ട് & ജെ.ആർ. സി പരേഡ് , ദേശഭക്തി ഗാനം എന്നിവയും പരിപാടികൾക്ക് ഗാംഭീര്യം പകർന്നു. അധ്യാപകരായ സുജിത് ടി. ജെ ,അബ്ദുൾ റസാഖ് , ശ്രീജ എ.പി, അബ്ദുൾ അസീസ് ഇ , വിജുന, സിസി, ഫാരിസ് , സറീന, മുഹമ്മദ് സജീർ , അനൂപ് കുമാർ പി ടി എ പ്രസിഡണ്ട് അബ്ദുൾ അസീസ് മുസല്യാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർഥികളായ ആദിഷ് , ലിയ ബിനോജ് , സ്കൂൾ ലീഡർ ഷാദി മുബഷിർ എന്നിവർ പരിപാടിയിൽ സജീവ സാന്നിധ്യമായി.

Post a Comment

Previous Post Next Post
Paris
Paris