പോഷകാഹാര പ്രദർശന മത്സരം


 ചൂലൂർ : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന ആരോഗ്യ സംരക്ഷണം ആഹാരക്രമീകരണത്തിലൂടെപദ്ധതിയുടെ ഭാഗമായി ബോധവൽക്കരണവും പോഷകാഹാര പ്രദർശന മത്സരവും വെള്ളന്നൂർ ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു.




ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജ പൂളക്കമണ്ണിൽ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ എം ഉദ് ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവദാസൻ നായർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജീഷ് എം.കെ , പ്രീതി വാലത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ ,ഹെൽത്ത് ഇൻസ് പെക്ടർ സിജു കെ. നായർ, പബ്ലിക് ഹെൽത്ത് നഴ്സ് രാജി.കെ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ എം, ജൂനിയർ 
പബ്ലിക് ഹെൽത്ത് നഴ്സ് മാരായ റീജ ഇ .രശ്മി പി.എം , രജിത കെ.സി., എം.എൽ എസ് പി നഴ്സ് ചിന്നു എം .കെ. പ്രസംഗിച്ചു.ആശ പ്രവർത്തകരായ ഷീന കെ.സി, പ്രസീത , ബിന്ദു എൻ,രജനി, റീജാ മണി ,ശ്രീജ എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris