മലപ്പുറം: എസ്പി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിയ്ക്കു മുന്നിൽ അസാധാരണ സമരവുമായി പി.വി. അന്‍വര്‍ എംഎല്‍എ. എസ്പി ഓഫിസിലെ മരങ്ങൾ മുറിച്ചു കടത്തിയതു കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അൻവർ കുത്തിയിരുപ്പു സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി.വി. അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.

Post a Comment