വെള്ളലശ്ശേരി : ഉത്തർപ്രദേശിലെ ഖോരക്പൂർ മെഡിക്കൽ കോളേജ് പീഡിയാട്രിക് ഡിപ്പാർട്മെന്റ് വിഭാഗം അസോസിയേററു പ്രൊഫസർ ആയിരുന്ന ഡോ :ഖഫീൽ ഖാന്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം ചൂലൂർ സി എച്ഛ് സെന്റർ സന്ദർശിച്ചു. സെന്റർ പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ സാഹിബ് എം പിയുടെയും ജനറൽ സെക്രട്ടറി കെ എ ഖാദർ മാസ്റ്ററുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി നസീഫ് കൊടുവള്ളി, കാശിഫ് ജമീൽ, ഫാറൂഖ് കരിപ്പൂർ, ശിഹാദ്, ഷാഫി ഗുരിക്കൾ, മുഹമ്മദ് ഷിയാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. സെന്റർ ഭാരവാഹികളായ പി പി മൊയ്‌ദീൻ ഹാജി, പി പി അബ്ദുറഹ്മാൻ, കെ അലിഹസ്സൻ, കെ പി യു അലി, ഇ സി ബഷീർ മാസ്റ്റർ എന്നിവരും സംബന്ധിച്ചു.

Post a Comment