കൂളിമാട് : പഴമക്കാരുടെ
  കാർഷികോപകരണങ്ങൾ പരിചയപ്പെടുത്തിയും ജീവിത രീതികൾ പകർന്നും കൂളിമാട് അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ നടന്ന കർഷക ദിനാചരണം കൗതുകമായി. 




തൈകളും വിത്തുകളും കൃഷി രീതിയും വിളവെടുപ്പും പ്ലാവില കുമ്പിളിൽ കഞ്ഞിയും പയറും ഭുജിക്കുന്നതും പരിചയപ്പെട്ടത്
പഴമയുടെ നേർകാഴ്ചകളായി. കർഷക വേഷധാരികളായ സഹപാഠികളെ കണ്ടത് നവ്യാനുഭവമാവുകയും കാർഷിക വൃത്തിയിൽ താല്പര്യം ജനിപ്പിക്കാൻ സഹായകമാവുകയും ചെയ്തു. അധ്യാപികമാരായ സഫിയ, ഫൗസിയ,മുഫീദ മെഹജ്ബിൻ,സബീന എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris