ചിങ്ങം ഒന്ന് കർഷക ദിനത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞു കൊണ്ട് ഈസ്റ്റ് മലയമ്മ അൽബിർ കുരുന്നുകൾ



ഈസ്റ്റ് മലയമ്മ : ചിങ്ങം ഒന്ന് കർഷകദിനത്തിൽ ഈസ്റ്റ് മലയമ്മ പട്ടാണിയിൽ അൽബിർ പ്രീ സ്കൂളിലെ വിദ്യാർത്ഥികൾ കർഷകരെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.




മികച്ച കർഷകനുള്ള അവാർഡ് നേടിയ മാമ്പറ്റ എം എസ് ശങ്കരനാരായണൻ  
മലയമ്മ മുഹമ്മദ്‌ മണ്ടാതൊടികയിൽ 
എന്നിവരെയുമാണ് ആദരിച്ചത്. മണിക്കൂറുകളോളം കർഷകന്റെ കൂടെ ചിലവഴിച്ച് വയലും കൃഷിയും വിളകളും കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചും പ്രകൃതിയെ തൊട്ടറിഞ്ഞു കൊണ്ടാണ് വിദ്യാർത്ഥികൾ മടങ്ങിയത്.

Post a Comment

Previous Post Next Post
Paris
Paris