വെള്ളലശ്ശേരി : 78 മത് സ്വാതന്ത്ര്യ ദിനത്തിൽ വെള്ളലശ്ശേരിയിൽ എസ്കെഎസ്എസ്എഫ്, എസ്.കെ.എസ്.ബി.വി സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മഹല്ല് ഖത്തീബ് അബൂബക്കർ യമാനി പതാക ഉയർത്തി സൈഫുദ്ദീൻ യമാനി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എംപി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഷബീർ അശ്അരി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മഹല്ല് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളലശ്ശേരി സംസാരിച്ചു. മുഹമ്മദ് മുസ്‌ലിയാർ, ആലിമാസ്റ്റർ, കണ്ണിയലത്ത് അബ്ദുല്ല ഹാജി, അമീൻ ശാഫിദ് തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment