കൂളിമാട് : സാമ്പത്തിക രംഗത്തെ സുതാര്യതയും കർമവീഥിയിലെ നിഷ്ക്കളങ്കതയുമാണ് മുസ്ലിം ലീഗിൻ്റെ മുഖമുദ്രയെന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ. വയനാട് പുനരധിവാസ ഫണ്ട് വൻവിജയമായത് ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കൂളിമാട് വാർഡ് മുസ്ലിം ലീഗ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർഡ് ലീഗ് പ്രസിഡണ്ട് ഇ.എം. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷനായി.
തെരെഞ്ഞെടുപ്പിന് മുന്നൊരുക്കം നടത്താൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എൻ് എം ഹുസൈൻ, വാർഡ് മെംബർ കെ.എ. റഫീഖ്, വാർഡ് ലീഗ് ജ :സെക്രട്ടരി സി.എ അലി, വിഎ .മജീദ്, കെ.സി. സാദിഖ്,സി. യാസീൻ ,പി.അബ്ദുല്ല, എം. ഇസ്മാഈൽ മൗലവി, വി.അബൂബക്കർ മാസ്റ്റർ സംസാരിച്ചു.

Post a Comment