ആരോഗ്യ സെമിനാറും ഭക്ഷ്യ പ്രദർശന മേളയും നടത്തി


കട്ടാങ്ങൽ : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ സെമിനാറും പ്രദർശനവും സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം വിദ്യുൽലത എം.കെ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ അധ്യക്ഷനായി. 




ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രമതി കെ.കെ , പബ്ലിക് ഹെൽത്ത് നഴ്സ് രാജി.കെ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മജ്നു . ടി ,അബ്ദുൾ ഹക്കിം കെ.പി., ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ രജിത കെ., രമിത ടി. വാർഡ് ഹെൽത്ത് കമ്മിറ്റി അംഗങ്ങളായ നാരായണൻ നമ്പൂതിരി കെ. ശിവദാസൻ കെ. എന്നിവർ പ്രസംഗിച്ചു.
അംഗൻവാടി വർക്കർമാരായ
മനോമണി എം.കെ, ഷൈലജ പി. ആനന്ദവല്ലി ടി. അജിത കെ.പി. ആശ പ്രവർത്തകരായ
വനജ ടി,സുലോചന പി , സുനില പി എന്നിവർ നേതൃത്വം നല്കി.
മാതൃകാ ഭക്ഷണപ്ലേറ്റുകളുടെ പ്രദർശന മത്സരവും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris