മുക്കം : ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് രാവിലെ 9.30ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങും രക്തദാനവും നിർവ്വഹിച്ചു.
മുക്കം വ്യാപാര ഭാവന് സമീപം പ്രസിഡണ്ട് പി.അലി അക്ബർ പതാക ഉയർത്തി.
ഇതിൻറെ ഭാഗമായി യൂണിറ്റ് യൂത്ത് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂലൂർ എം.വി.ആർ ക്യാൻസർ സെൻ്ററിലേക്ക് രക്തദാനം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയാണ് വ്യാപാര ദിനം ആചരിച്ചത്.
ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ,യൂണിറ്റ് ജനറൽ സെക്രട്ടറി വി.പി.അനിസ് ,ട്രഷറർ ടിറ്റോ തോമസ് ,ചാലിയാർ അബ്ദുസ്സലാം, എം.ടി.അസ്ലം, എം.കെ.ഫൈസൽ, മെട്രോ ഫൈസൽ, മിലൻ ശരീഫ്, കെ.സി. നൂറുദ്ദീൻ, നിസാർ ബെല്ലാ ,ഷമീർ യാമിക ,റൈഹാന നാസർ, ടെൽമ മജീദ്,തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment