SKSSF വെള്ളലശ്ശേരി മതം മധുരമാണ് ക്യാമ്പയിനും, മെമ്പർഷിപ്പ് കാർഡ് വിതരണവും സംഘടിപ്പിച്ചു

വെള്ളലശ്ശേരി : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂണിറ്റുകളിൽ നടത്തുന്ന മതം മധുരമാണ് ക്യാമ്പയിനും 2024-26 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണവും വെള്ളലശ്ശേരി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. 




പ്രമുഖ ട്രെയിനർ ജസീം മാവൂർ ക്ലാസിന് നേതൃത്വം നൽകി. മെമ്പർഷിപ്പ് കാർഡ് വിതരണ ഉദ്ഘാടനം മഹല്ല് ഖത്തീബ് അബൂബക്കർ യമാനി എസ്.കെ.എസ്.ബി.വി യൂണിറ്റ് വൈസ് പ്രസിഡൻ്റ് ശാദിൻ.ടിപി ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. 





മഹല്ല് പ്രസിഡൻ്റ് പിപി മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി നവാസ്.ടി സ്വാഗതം പറഞ്ഞു. ഹാഫിസ് സൈഫുദ്ദീൻ യമാനി അധ്യക്ഷത വഹിച്ചു. സ്വദർ മുഅല്ലിം മൻസൂർ ഫൈസി ഹദ്ദാദ് റാത്തീബിന് നേതൃത്വം നൽകി. റമീസ് പിപി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris