പെരുമണ്ണ : മൂന്ന് ദിവസങ്ങളിലായി പെരുമണ്ണയിൽ നടന്നുവന്ന കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവിന് സമാപനം.
556 പോയിന്റ് നേടി താത്തൂർ സെക്ടർ ജേതാക്കളായി.
472 പോയിന്റ് നേടി ആതിഥേയരായ പെരുമണ്ണ സെക്ടർ രണ്ടാം സ്ഥാനവും
463 പോയിന്റ് നേടി ചാത്തമംഗലം സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കുറ്റിക്കാട്ടൂർ സെക്ടറിൽ നിന്നുള്ള ഹസനുൽ ബസരി കുറ്റിക്കാട്ടൂർ കലാ പ്രതിഭയായും പെരുവയൽ സെക്ടറിൽ നിന്നുള്ള മുഹമ്മദ് ഫർഹാൻ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുത്തു.
ഒമ്പത് സെക്ടറുകളിൽ നിന്നും ഒമ്പത് കാമ്പസുകളിൽ നിന്നുമായി 160 ഇനങ്ങളിൽ 1200 പ്രതിഭകളാണ്
സാഹിത്യോത്സവിൽ മാറ്റുരച്ചത്.
സാഹിത്യ സമാപന സമ്മേളനം എസ് വൈ എസ് സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് ശുഹൈബ് അദനി കാരന്തൂർ അധ്യക്ഷതവഹിച്ചു.
സമസ്ത ജില്ലാ മുശാവറ അംഗം കെ ടി ഇസ്മായിൽ സഖാഫി പെരുമണ്ണ പ്രാർത്ഥനക്ക് നേത്രത്വം നൽകി.
എം ടി ശിഹാബുദ്ധീൻ സഖാഫി മലയമ്മ സന്ദേശ പ്രഭാഷണം നടത്തി.
സയ്യിദ് ഹാഷിം ബാ അലവി ചേളാരി, സയ്യിദ് ജാബിർ സഖാഫി കായലം, സയ്യിദ് ത്വാഹാ ഖുതുബി ക്കോളശ്ശേരി, ഷംസുദ്ധീൻ പെരുവയൽ, അബ്ദുൽ അസീസ് അമ്പിലോളി, ശരീഫ് കാരന്തൂർ , അജ്‌സൽ സഖാഫി മാവൂർ, സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ സംബന്ധിച്ചു.
അജ്മൽ താത്തൂർ പൊയിൽ സ്വാഗതവും അബ്ദുൽ ബാരി സഖാഫി വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Post a Comment