മാവൂർ. : എസ്പാനിയ കഫേ സമ്മാനിച്ച ട്രോഫികൾക്കും ഹോട്ടൽ ബ്ലൂബെൽ കോഴിക്കോട് നൽകിയ പ്രൈസ് മണിക്കും വേണ്ടി മാവൂർ പാടം മോർണിംഗ് പ്ലയേഴ്സ് സംഘടിപ്പിച്ച ഏഴാമത് ഏകദിന ക്ലബ്ബ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫോറസ്റ്റ് എഫ്.സി ജേതാക്കളായി.
ടൂട്ടേഴ്സ് എഫ്.സിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.പ്രദേശിക കളിക്കാരെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ടൂർണ്ണമെൻ്റിൽ 6 ക്ലബ്ബുകൾ പങ്കെടുത്തു.മികച്ച കളിക്കാരനായി ഷാമിൽ പി.പിയേയും ഗോൾകീപ്പറായി അമീനേയും ( ഇരുവരും ഫോറസ്റ്റ് എഫ്.സി) ഡിഫൻ്ററായി സെയ്ഫുകുട്ടാപ്പിയേയും ടോപ്പ് സ്കോററായി ഉബൈദിനേയും ( ഇരുവരും അംന എഫ്.സി) തെരെഞ്ഞെടുത്തു.കെ.എം.ജി മാവൂർ ടീം ഉടമ ഫിഫ്സുറഹ്മാനും ടി.എം.ടി ഖത്തർ മാനേജർ മുഹമ്മദ് ഷമീമും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
Post a Comment