സുപ്രഭാതം 11ാം വാർഷിക ക്യാമ്പയിൻ : മാവൂർ റെയിഞ്ച് തല കൺവെൻഷൻ സംഘടിപ്പിച്ചു.


മാവൂർ : സുപ്രഭാതം ദിനപത്രം പതിനൊന്നാം വാർഷിക ക്യാമ്പയിനിൻ്റെ ഭാഗമായി മാവൂർ റെയിഞ്ച് തല കൺവെൻഷൻ പാറമ്മലിൽ വെച്ച് നടന്നു. സുപ്രഭാതം മാനേജിങ് എഡിറ്റർ ടിപി ചെറൂപ്പ പരിപാടി ഉദ്ഘാടനം ചെയ്തു


റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഒ പി എം അഷറഫ് മൗലവി അധ്യക്ഷനായി.

സുന്നി മഹല്ല് ഫെഡററേഷൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മുഹമ്മദ് ബാഖവി,
സ്വദേശി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ കൺവീനർ സൈദ് അലവി മാഹിരി, SKSSF എൻ.ഐ.ടി മേഖല പ്രസിഡന്റ്‌ റഊഫ് പാറമ്മൽ, SKSBV റെയ്ഞ്ച് പ്രസിഡന്റ്‌ ഹമീസ് ഫൈസി, SYS പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഊഫ് മുസ്‌ലിയാർ, എംഎം മദ്രസ പ്രസിഡൻ്റ് മുരട്ടീരി അബ്ദുറഹിമാൻ പാറമ്മൽ, സംസാരിച്ചു.
സുപ്രഭാതം റെയ്ഞ്ച് കോഡിനേറ്റർ KMA റഹ്‌മാൻ പദ്ധതി വിശദീകരിച്ചു. മൂസ മുസ്‌ലിയാർ സ്വാഗതവുംമൊയ്തീൻ കുട്ടി ദാരിമി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris