മലയമ്മ : വായന വാരത്തോടനുബന്ധിച്ച് മലയമ്മ എ. യു. പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികൾ പ്രശസ്ത സാഹിത്യകാരൻ ശ്രീ. പി . കെ . പാറക്കടവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
ശ്രീമതി.ഷീബ . വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ. അനൂപ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. അബ്ദുൾ അസീസ് മുസലിയാർ, MPTA ചെയർപേഴ്സൺ ശ്രീമതി. ഫാത്തിമ ബീവി, അബ്ദുൾ അസീസ്. ഇ, സുഷമ കുമാരി, ദീപ എന്നിവർ സംസാരിച്ചു.
വായന വാരത്തിൽ ഗ്രന്ഥശാല സന്ദർശനം .
വായന മത്സരം .
രക്ഷിതാക്കളുടെ ക്വിസ് മത്സരം .
പോസ്റ്റർ നിർമ്മാണം.
കവിതാലാപനം . തുടങ്ങിയ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.

Post a Comment