.
കോഴിക്കോട്: സംസ്ഥാനത്ത് അങ്കണവാടിയിൽ നിന്നും 2022 - 2023ല്‍ വിരമിച്ച ജീവനക്കാർക്കാണ്
ക്ഷേമനിധിയിൽ അടച്ച തുക പോലും ലഭിക്കാതെ കടുത്ത ജീവിത പ്രയാസം നേരിടുന്നത്.
2022ൽ വിരമിച്ചവർക്ക് ഒരു വർഷത്തെ പെൻഷൻ കുടിശികയാണ് ലഭിക്കുവാനുള്ളത്.
2023ല്‍ വിരമിച്ചവർക്കാവട്ടെ, ഒരു മാസത്തെ പെൻഷൻ മാത്രമാണ് ലഭിച്ചത്.
ഫണ്ടില്ല, സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തടസ്സം തുടങ്ങി മുടന്തൻ ന്യായങ്ങൾ നിരത്തുകയാണ് സർക്കാർ.
സ്വന്തമായി വരുമാനമില്ലാത്ത, പലരും തുച്ഛമായ പെൻഷൻ തുകയെയാണ് ആശ്രയിച്ചിരുന്നത്.
ഇത് ലഭിക്കാതാ യതോടെ സംസ്ഥാനത്ത് 19500ല ധികം പേരാണ് മരുന്നിനും, നിത്യ ചെലവിനും വകയില്ലാതെ വിഷമിക്കുന്നത്.
ജില്ലയിൽ ആയിരത്തിലധികം പേരുമുണ്ട്.
പ്രതിമാസം ക്ഷേമനിധിയിൽ വർക്കർമാർ അടച്ചത് 500 രൂപയും, ഹെൽപ്പർമാർ അടച്ചത് 250 രൂപയുമാണ്.
ലഭിക്കേണ്ട പെൻഷൻ വർക്കർമാർക്ക് 2500 രൂപയും, ഹെൽപ്പർ മാർക്ക് 1500 രൂപയുമാണ് .
അങ്കണവാടി പ്രവർത്തനത്തിനൊപ്പം
സാമൂഹിക നീതി വകുപ്പിന്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയുമടക്കം, ഒട്ടേറെ പരിപാടികൾക്ക് ഇവർ ഭാഗമാകേണ്ടി വരുന്നുണ്ട്.
ഇത്തരം ആവശ്യങ്ങൾക്കായുള്ള യാത്രകൾക്കും മറ്റും സ്വന്തം കയ്യിൽ നിന്നാണ് പണം ചെലവിടുന്നത്. 250 രൂപ വീതം നൽകിയിരുന്ന ടി. എ. 2022 ഫെബ്രുവരി മുതലാണ് കിട്ടാതായത്.
കഴിഞ്ഞവർഷം തുക 350 രൂപയായി വർദ്ധിപ്പിച്ചു.
പണം ലഭിക്കാതായ തോടെ, ഇത്തരം പരിപാടികൾക്ക് പോകുന്നത് ജീവനക്കാർ നിർത്തിയിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണം എന്നതാണ് ജീവനക്കാരുടേയും, അവരെ പ്രതിനിധീകരിക്കുന്ന സംഘടനകളുടെയും ആവശ്യം.
Post a Comment