കുളിരാമുട്ടിയിയിൽ പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി : രണ്ടുപേർ മരിച്ചു

കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 3പേർക്ക് പരിക്കേറ്റു. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്. 




കടയിൽ സാധനം വാങ്ങാൻ എത്തിയവർക്കും, വാഹനത്തിൽ ഉണ്ടായിരുന്നവർക്കും കടക്കാരനുമാണ് പരുക്കേറ്റത്, ഇന്ന് രാവിലെ പൂവാറൻ തോട് ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജോമോൻ, ശിഹാബുദ്ദീൻ തേക്കുംകുറ്റി, മുഹമ്മദ് റിയാസ് തേക്കുംകുറ്റി എന്നിവരാണ് പരിക്കേറ്റവർ 


Post a Comment

Previous Post Next Post
Paris
Paris