കട്ടാങ്ങൽ : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത മാക്കുന്നതിനായി
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രാദേശിക പൊതുജനാരോഗ്യ സമിതിയോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സനൽകുമാർ എ.പി. അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ സ്മിത എ റഹ്മാൻ സ്വാഗതം പറഞ്ഞു.
ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. റീത്ത പി.,ആയുർവേദ മെഡിക്കൽ ഓഫീസർ. ഡോ. മാജിദ ഹൈദർ , വെറ്റിനറി
മെഡിക്കൽ ഓഫീസർ ഡോക്ടർ ദർശന യു.
കൃഷി ഓഫീസർ ശ്യാം ദാസ് പി. ,ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ പ്രസംഗിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരം ജലഗമന മാർഗ്ഗത്തിലോ സമീപമോ ശുചിമുറി മാലിന്യമോ മറ്റെന്തെങ്കിലും ഹാനികരമായ വസ്തുക്കളോ തള്ളിയാൽ മൂന്നുവർഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും അടയ്ക്കണം. കൊതുകു വളർച്ചയ്ക്കിടയാക്കുന്ന സാഹചര്യം സൃഷ്ടിച്ചാൽ പതിനായിരം രൂപ വരെ
പിഴയീടാക്കും.
Post a Comment