പി. വൈ. സി. ഫുട്ബോൾ മേള : ടൗൺ ടീം മുരിങ്ങാം പുറായി ചാമ്പ്യന്മാരായി.


കട്ടാങ്ങൽ : പൂളക്കോട്  യങ്മെൻസ് ക്ലബ് സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടൗൺ ടീം മുരിങ്ങാം പുറായി ചാമ്പ്യന്മാരായി. പ്രതിഭ വലിയപൊയിലിനെ 1നെതിരെ 2ഗോളുകൾക്ക് പരാജയപ്പെടുത്തി.



വിജയികൾക്കുള്ള സമ്മാനദാനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ നിർവഹിച്ചു.പൂളക്കോട്  യങ്മെൻസ് ക്ലബിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് രാമുട്ടി മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. അരീകുളങ്ങര സുരേഷ് പണിക്കർ, ശ്രീവത്സൻ കെ. ടി., ബിനോയ്‌ രാജ്, രാജേഷ്. പി., ബിജോയ്‌ രാജ്,പി. കെ. രാജൻ, കൃഷ്ണൻ തറമണ്ണിൽ,ഗിരീഷ്,, അഭിനു, രതീഷ്. പി,സുബ്രഹ്മണിയൻ,ദിവാകരൻ അമ്മാംകുഴി എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post
Paris
Paris