ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടു; ഹെലികോപ്ടര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റെഡ്ക്രസന്റ്; ആരും ജീവിച്ചിരിപ്പില്ലെന്ന് സൂചന



തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടറിന്റേതെന്ന് സംശയിക്കുന്ന കണ്ടെത്തിയതായി റെഡ്ക്രസന്റ്. കോപ്ടറിലെ യാത്രക്കാര്‍ ആരും ജീവനോടെയില്ലെന്നാണ് സൂചനയെന്ന് സ്‌റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് കോപ്റ്ററിലുള്ളത്. 


ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍നിന്ന് ഏകദേശം 600 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് അസര്‍ബൈജാന്‍ അതിര്‍ത്തിയിലെ ജോല്‍ഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടര്‍ ജുല്‍ഫയിലെ വനമേഖലയില്‍ ഇടിച്ചിറക്കുകയായിരുന്നു. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം പ്രദേശത്തെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ ഞായറാഴ്ച രാവിലെയാണ് റഈസി അസര്‍ബൈജാനില്‍ എത്തിയത്.

ആയത്തുല്ല അലി ഖാംനഇക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ് ഇബ്രാഹീം റഈസി. അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.




Post a Comment

Previous Post Next Post
Paris
Paris