തൊഴിലുറപ്പ് മേറ്റുമാരുടെ യോഗം ചേർന്നു


ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ  ഭാഗമായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ യോഗം ചേർന്നു. ഹെൽത്ത് ഇൻസ്പെക്ടർ സിജു. കെ. നായർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.



ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ എം , സ്വാതി സദാശിവൻ എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് ജോലിക്കിറങ്ങുന്നവർക്ക് എലിപ്പനി പ്രതിരോധ ഗുളികകൾ ലഭ്യമാക്കാൻ യോഗം തീരുമാനിച്ചു. ചാത്തമംഗലം പഞ്ചായത്തിൽ 18, 19 തിയ്യതികളിലായി
വാർഡ് ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ശുചീകരണ പരിപാടികളും  കൊതുകിൻ്റെ  ഉറവിട നശീകരണ പ്രവർത്തനങ്ങളും
നടക്കും. ഇതിനു മുന്നോടിയായി വാർഡുകളിൽ മീറ്റിംഗുകൾ ചേർന്നു.

Post a Comment

Previous Post Next Post
Paris
Paris