കൊച്ചി: കേരള സർവകലാശാല സെനറ്റ് നിയമനത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടി. സെനറ്റില്‍ ഗവർണർ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി.
ചാൻസലറെന്ന നിലയില്‍ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവർണറുടെ വാദമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. ആറ് ആഴ്ചയ്ക്കകം പുതിയ നിയമനം നടത്തണമെന്നും നിര്‍ദേശം നല്‍കി.
അതേസമയം സർക്കാർ നിയമിച്ച 3പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ എസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ്, അഡ്വ. ജി മുരളീധരന്‍ എന്നിവരുടെ നാമനിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
Post a Comment