ജിഷ വധക്കേസ്: പ്രതി അമീറുൽ ഇസ്ലാംമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി


കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്ലാംമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ അമീറുൽ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് വധശിക്ഷ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്.


കോടതി വിധി കേള്‍ക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാല്‍സംഗം,അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമീറുൽ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്.


Post a Comment

Previous Post Next Post
Paris
Paris