കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യേണ്ടതിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് ഡോക്ടർ. ആറാം കൈവിരൽ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് നിർണായക വിവരം പുറത്തുവന്നത്. ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ രേഖയാണിപ്പോൾ പുറത്തുവന്നത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുറിച്ചു. രേഖയിലെ വിവരങ്ങൾ പുറത്തുവന്നതോടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന് വ്യക്തമാവുകയാണ്.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ചികിത്സാ പിഴവ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്.
കൈവിരലിന്റെ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാൽ അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോൾ ആറാം വിരൽ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടർ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.
പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്തു. എന്നാൽ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം.
കത്രിക വയറ്റിൽ കുടുങ്ങി ആ പെണ്ണ് കുറെ വേദന സഹിച്ചു മന്ത്രി വീണ കത്രിക അവിടെത്തെത് അല്ലെന്നു പറഞ്ഞു സ്വന്തം മുഖവും മെഡിക്കൽ കോളേജിന്റെ തലപ്പത്തുള്ള മുഖങ്ങളും രക്ഷിക്കാൻ ഒരു ശ്രെമം നടത്തി പടച്ചോൻ എന്നൊരു ആള് ഉള്ളോണ്ട് സത്യം പുറത്തു വന്നു ഇന്ന് ആ മോളുടെ വിരലിനു പകരം നാവ് വീണക്കു ഇതിൽ വല്ലതും പൂഴ്ത്തി വക്കാൻ ഉണ്ടാകുമോ എന്തോ വിവരമില്ലാത്ത ഡോക്ടർ മാരെ മാറ്റി തലയിൽ വല്ലതും ഉള്ളോരേ വച്ചുടെ അതിനു ആർക്കും ടൈം ഇല്ല സ്വന്തം ഖജനാവ് നിറക്കാൻ പായുന്നതിരക്കല്ലേ മോൾക്ക് വേഗം സുഗവട്ടെ ആ സർജറിക്കു കൂട്ടുനിന്ന നേഴ്സ് ഡോക്ടർ അനേതെഷ്യ ഡോക്ടർ എല്ലാവർക്കും സസ്പെന്ഷന് കൊടുത്തു ആ മോൾക്ക് നഷ്ടപരിഹാരം വാങ്ങി കൊടുക്കണം 😡😡🤲🤲🤲
ReplyDeletePost a Comment