മാവൂരിൽ കടകളിൽ മോഷണം

മാവൂർ : മാവൂർ ബസ് സ്റ്റാൻഡിനു സമീപം രണ്ട് കടകളിൽ മോഷണം നടന്നു. സ്റ്റുഡൻസ് കോർണർ എൻ കെ മൊബൈൽസ് എന്നീ കടകളിലാണ് മോഷണം നടന്നത്.


ഇന്ന് രാവിലെ ഇതുവഴി പോയ നാട്ടുകാരാണ് കടകളുടെ ഷട്ടറുകൾ പാതിയുയർത്തിയ നിലയിൽ കണ്ടത്. സംശയം തോന്നിയവർ കടയുടമകളെ വിവരം അറിയിച്ചു.
മോഷണത്തെ തുടർന്ന് മാവൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്.
വിരലടയാള വിദഗ്ധരും പോലീസും
സ്ഥലത്തെത്തി പരിശോധിക്കും

Post a Comment

Previous Post Next Post
Paris
Paris