കത്തുന്ന വേനലിലെ ദാഹജലവും മറയുന്നു : കാഴ്ച്ച


കൂളിമാട് കിഴക്കൻ പാടത്ത് ഒരു കാലത്ത് ഒരു നാടിനെ മുഴുവൻ ഊട്ടാൻ പാകത്തിന് കൊയ്ത്തു പാട്ടിന്റെ ഈരടികൾ മുഴങ്ങി കേട്ടിരുന്ന വയലുകൾ ഓർമ്മയായപ്പോൾ എപ്പഴോ കുശവന്മാരും, ഇഷ്ടിക കളവും നിറഞ്ഞ ഭൂതവും ഇന്ന് കന്ന് കാലികൾക്ക് പുല്ലും, പറവകൾക്ക് തെളി നീരും, മത്സ്യവും നൽകി പോരുന്ന സമൃതി കാലം. വറുതിയുടെ വരൾച്ചയെ വിളിച്ചറിയിക്കുന്ന ആരെയും നൊമ്പരപെടുത്തുന്ന കാഴ്ച്ച.






 കൂളിമാട് കിഴക്കൻ പാടം മത്സ്യ ബന്ധന കേന്ദ്രം കൂടിയാണ്. ചെറു മത്സ്യങ്ങൾ സമൃതമായിരുന്ന ചാലിയാറും, ഇരുവഴിഞ്ഞിയും ഇപ്പോൾ ഇവയെ പ്രസവിക്കാറില്ലെന്ന് തോന്നുന്നു. ഓർമ്മയായ ബ്രാലും, ഇരി മീനും, കോലി, പിലാഫി, മറ്റു പരൽ മീനുകൾ ഇപ്പോൾ വിരുന്നുകാരാണ്. ഊർക്കടവ് കംബ്രിഡ്ജിന്റെ വരവോട് കൂടി വലിയ രീതിയിൽ മത്സ്യ സമ്പത്ത് കുറഞ്ഞു എന്നും പഴമക്കാർ പറയുന്നു. വലിയ വെള്ളപൊക്കങ്ങളിൽ മാത്രമാണ് ഇപ്പോൾ വയലുകളിൽ ചെറു മീനുകൾ കയറുന്നത്.
ഏതായാലും വയലുകളിൽ ജലം പൂർണ്ണമായും വറ്റുന്നതോട് കൂടി ഇതിനെ ആശ്രയിക്കുന്ന ജീവജാലങ്ങൾ പുതിയ ഇടങ്ങളിൽ അഭയം പ്രാപിക്കേണ്ടി വരും, അതോടെ നമ്മുടെ നാടിന്റെ പ്രകൃതി യുടെ ഹരിതാഭ ശോഭയിൽ ഇരുട്ട് പടരുന്നു. ഒരിറ്റ് വേനൽ മഴക്ക് വേണ്ടി വേഴാമ്പലിനെ പോലെ ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരും

എഴുത്ത് : സഫറുള്ള കൂളിമാട്

.

Post a Comment

Previous Post Next Post
Paris
Paris