കഴുത്തിന് പിന്നിലും കൈയ്ക്കും വേട്ടേറ്റിട്ടുണ്ട്. റോഡിൻ്റെ ഒരു ഭാഗത്ത് വെച്ച് വെട്ടേറ്റ ശ്രീകാന്ത് പ്രാണരക്ഷാർത്ഥം ഓടി മറുഭാഗത്താണ് വീണത്. ഇവിടെ രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. മരിച്ച വ്യക്തിയും സുഹൃത്തും ഓട്ടോയിൽ മദ്യപിക്കുമ്പോഴാണ് സംഭവം. സുഹൃത്ത് മദ്യപിച്ച് അബോധാവസ്ഥയിൽ ഓട്ടോയിലുണ്ടായിരുന്നു. ഇയാളെ പിന്നീട് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. മരണപെട്ട വ്യക്തിയുടെ കാറ് കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് ആരോ കത്തിച്ചിരുന്നു. കത്തിയ കാറിന് സമീപത്ത് വെച്ചാണ് ഇയാൾക്ക് വെട്ടേറ്റതും. വെള്ളയിൽ, നടക്കാവ് പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment