നവീകരിച്ച ചെറൂപ്പ സിഎച്ച്സി റോഡ് ഉദ്ഘാടനം ചെയ്തു


മാവൂർ : ടാറിംഗ് ചെയ്ത് നവീകരിച്ച ചെറൂപ്പ സി.എച്ച്.സി റോഡ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. റോഡിൻറെ ദുരവസ്ഥ ആശുപത്രി വികസന സമിതി ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഫ്ളഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 7 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്.




കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ ഷിയോലാൽ, എൻ അബൂബക്കർ, ഗ്രാമപഞ്ചായത്ത് മെമ്പർ ഫാത്തിമ ഉണിക്കൂർ, മെഡിക്കൽ ഓഫീസർ ഡോ. എം മോഹൻ, ആർ.സി.എച്ച് ഓഫീസർ ഡോ. കെ.എം സച്ചിൻബാബു, പി ആർ ഒ ബിനോയ് വിക്രം, ആശുപത്രി വികസന സമിതി മെമ്പർമാരായ എൻ ബാലചന്ദ്രൻ, ടി മുഹമ്മദലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris