കുറ്റിക്കാട്ടൂർ:- കുറ്റിക്കാട്ടുരിലേയും പരിസരപ്രദേശങ്ങളിലെയും യു എസ് എസ് വിദ്യാർത്ഥികൾക്ക് വേണ്ടി എക്സലന്റ് കോച്ചിംഗ് സെൻ്റർ നടത്തിയ ഗണിത ബൂസ്റ്റിംഗ് ക്ലാസ് വളരെ ശ്രദ്ധേയമായി. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി ഉത്ഘാടനം ചെയ്ത പരിപാടിയിൽ പ്രശസ്ത ഗണിത ട്രെയിനർ ബഷീർ മാസ്റ്റർ കുട്ടികൾക്ക് ക്ലാസ് എടുത്തു. വിവിധ സ്കൂളുകളിൽ നിന്നും വന്ന നൂറ്റി അൻപതോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.
ഇത്തരം ക്ലാസ്സുകൾ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ഗുണം ചെയ്യുമെന്നും വളരെ അഭിനന്ദനാർഹമായ പരിപാടിയാണെന്നും പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
കുറ്റിക്കാട്ടൂർ ഓക്സ്ഫോർഡ് ബിൽഡിങ്ങിൽ അക്ഷയ കേന്ദ്രത്തിന് മുകളിലാണ് എക്സലൻ്റ് കോച്ചിങ്ങ് സെൻ്റർ പ്രവർത്തിക്കുന്നത്. 9,10 ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കും +1,+2 സയൻസ് കുട്ടികൾക്കും ഏറ്റവും മികച്ച നിലവാരത്തിലുള്ള ട്യൂഷൻ സംവിധാനമാണ് ഇവിടെ നൽകുന്നത്.

Post a Comment