സംഗീത സാന്ദ്രമായ പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി


മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തും ചെറൂപ്പ എം സി എച്ച് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി. കൂടെ എന്ന പേരിൽ, ഞാനുമുണ്ട് പരിചരണത്തിന് എന്ന പ്രമേയത്തിൽ മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിലാണ് പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചത്. കിടപ്പിലായ രോഗികളും ബന്ധുക്കളും അടക്കം നിരവധിപേർ കുടുംബ സംഗമത്തിൽ പങ്കെടുത്തു. കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കട്ടിലിൽ കിടന്നും വീൽചെയറിലും കസേരകളിലും ഇരുന്നും രോഗികൾ ഒറ്റപ്പെടലിന്റെ വിരസതയിൽ നിന്ന് മാറി ഒരു പകൽ നേരം സംഗമത്തിൽ ചെലവഴിച്ചു. 




 വിവിധ കലാപരിപാടികളും  
 സലാം മാവൂരിന്റെ വൺ മാൻ ഷോയും സംഗമത്തിന് മാറ്റുകൂട്ടി. രോഗികളും ബന്ധുക്കളും ഗാനങ്ങൾ ആലപിച്ചും സംഗമത്തെ ധന്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി വാസന്തി വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കുർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ടി. അബ്ദുൽ ഖാദർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശുഭാ ശൈലേന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ കെ കെ കൃഷ്ണപ്രസാദ്, പാലിയേറ്റീവ് നഴ്സ് ഒ. എം. ഷമീറ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris