കൊടിയത്തൂർ : കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ടമണാശ്ശേരി - പുൽപ്പറമ്പ് -കൊടിയത്തൂർ-ചുള്ളിക്കാപറമ്പ്റോഡ് നവീകരണവുമായിബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ 26.02.2024 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായിനിരോധിച്ചിരിക്കുന്നു.
ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് -പന്നിക്കോട് -കാരകുറ്റികൊടിയത്തൂർ വഴിയും കൊടിയത്തൂർ ഭാഗത്തു നിന്ന് ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ - കാരകുറ്റി - പന്നിക്കോട് -ചുള്ളിക്കാപറമ്പ് വഴിയും പോവേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Post a Comment