കട്ടാങ്ങൽ : തദ്ധേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഈ മാസം 24 ന് നടത്തുന്ന സെക്രട്ടേ
റിയറ്റ് മാർച്ചിൻ്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായി ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുസ് ലിം ലീഗ് ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ,മണ്ഡലം സെക്രട്ടറി അഹമ്മദ്കുട്ടി അരയൻകോട്, പഞ്ചായത്ത് പ്രസിഡന്റ് എൻ.എം ഹുസൈൻ, ജനറൽ സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ടി.എ റഹ്മാൻ, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, വിശ്വൻ വെള്ളലശ്ശേരി,ഇ.പി വൽസല, ഫസീല സലീം എന്നിവർ പ്രസംഗിച്ചു

Post a Comment