ആർഇസി - മുത്തേരി റോഡിൽ ഈസ്റ്റ് മലയമ്മ അങ്ങാടിക്ക് അടുത്ത് സ്വകാര്യ കേബിൾ കമ്പനിക്ക് വേണ്ടി കുഴിച്ച കുഴികൾ വീണ്ടും അപകട ഭീഷണിയായി


മലയമ്മ : വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാരും ചെറു വാഹനങ്ങൾക്കും വലിയ ഭീഷണിയായി മാറിയ കുഴികളിൽ ഈസ്റ്റ് മലയമ്മയിലെ യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ വാഴ നട്ടു. 




നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഷെരീഫ് മലയമ്മ വകുപ്പുമന്ത്രിക്ക് പരാതി അയക്കുകയും അതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഈ കുഴികൾ വീണ്ടും അടയ്ക്കുകയും ചെയ്തതാണ്. ഈ കുഴികളാണ് വീണ്ടും വലിയ അപകട ഭീഷണി ഉയർത്തുന്നത്. കെട്ടാങ്ങൽ കമ്പനി മുക്ക് റോഡിലും കമ്പനി മുക്ക് മുത്തേരി റോഡിലും പിഡബ്ല്യുഡി രണ്ടാമതും അടച്ച കുഴികളിൽ പലതും ഇതുപോലെ അപകട ഭീഷണി ഉയർത്തുന്നുണ്ട്. 15 വർഷങ്ങൾക്കു മുമ്പ് ടാർ ചെയ്ത റോഡിൽ പലതവണ പാച്ച് വർക്കുകൾ ചെയ്തതു തന്നെ വാഹന യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. പ്രതിഷേധ വാഴനടൽ സമരത്തിന് കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷരീഫ് മലയമ്മ, മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് വികെ പോക്കർ, മൻസൂർ കെ ടി, വി കെ സുബ്രഹ്മണ്യൻ, മുസ്തഫ പീടികകണ്ടി,സദാ ശിവൻ പിള്ള വി കെ, ഉമ്മർ ടിപി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris