രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ പേരില്‍ മാറ്റം; ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി


 ന്യൂഡല്‍ഹി : ഭാരത് ജോഡോ യാത്രക്കു ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന പുതിയ യാത്രയുടെ പേരില്‍ മാറ്റം. ഭാരത് ന്യായ് യാത്ര എന്നത് ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കിയാണ് മാറ്റിയത്. പര്യടനത്തിന് തീരുമാനിച്ചിരുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ഒരെണ്ണം കൂടി അധികമായി ചേര്‍ത്തിട്ടുണ്ട്. 14 എന്നത് 15 സംസ്ഥാനങ്ങളാക്കി വര്‍ധിപ്പിച്ചു. അരുണാചല്‍ പ്രദേശിനെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.




മൊത്തം സഞ്ചരിക്കുന്ന ദൂരവും ഉയര്‍ത്തിയിട്ടുണ്ട്. 6,200 കിലോമീറ്ററില്‍ നിന്ന് 6,700 കിലോമീറ്ററായി ഉയര്‍ത്തിയത്. ആകെ 110 ജില്ലകള്‍, 100 ലോക്സഭാ സീറ്റുകള്‍, 337 നിയമസഭാ സീറ്റുകള്‍ എന്നിവിടങ്ങളിലാണ് പര്യടനം.

11 ദിവസം യു പിയില്‍ പര്യടനം നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര 20 ജില്ലകളിലായി 1,074 കിലോമീറ്റര്‍ താണ്ടും.


Post a Comment

Previous Post Next Post
Paris
Paris