കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള 2023 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് - ബോചെ (ഡോ.ബോബി ചെമ്മണൂർ) അവാർഡിന് അപേക്ഷ ക്ഷണിച്ചു.
കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് അവാർഡ്. ഫെബ്രുവരി 10 നകം എൻട്രികൾ അയക്കണം. മൂന്ന് കോപ്പി വേണം. കവറിന് പുറത്ത് സദയം ചാരിറ്റബിൾ ട്രസ്റ്റ് -ബോചെ അവാർഡ് എൻട്രി എന്ന് രേഖപ്പെടുത്തണം.
വിലാസം: സദയം ചാരിറ്റബിൾ ട്രസ്റ്റ് , സദയം നഗർ, ആനപ്പാറ, കുന്ദമംഗലം, കോഴിക്കോട്,
പിൻ : 673571. മാർച്ചിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.വിവരങ്ങൾക്ക് ഫോൺ: 8078912984, 97479 64450, 9495 614255.

Post a Comment