ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരളാ പോലീസ്


തിരൂര്‍ : ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരളാ പോലീസ്. വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ നഷ്ടപ്പെട്ട മലപ്പുറം തിരൂര്‍ സ്വദേശിയുടെ പണമാണ് പോലീസ് തിരിച്ചുപിടിച്ചത്. 2,71,000 രൂപയായിരുന്നു തട്ടിയെടുക്കാന്‍ ശ്രമിച്ചത്.ശനിയാഴ്ച രാവിലെയാണ് പണം നഷ്ടമായത്. എസ്ബിഐയുടെ കെ.വൈ.സി അപ്‌ഡേഷന്‍ എന്ന പേരില്‍ വന്ന ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്ത ഉടനെ അക്കൗണ്ടില്‍ നിന്നും 2,71,000 രൂപ നഷ്ടമാവുകയായിരുന്നു. ഉടന്‍ തന്നെ 1930 എന്ന് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നമ്പറിലേക്ക് വിളിച്ച് പണം നഷ്ടപ്പെട്ട വിവരം പറഞ്ഞു. രാവിലെ 10.13നാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന് പരാതി ലഭിക്കുന്നത്. കൃത്യം 11.09 ആയപ്പോഴേക്കും നഷ്ടപ്പെട്ട പണം മുഴുവന്‍ തിരിച്ചുപിടിക്കാന്‍ പോലീസിനുകഴിഞ്ഞു.തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണ്, ഏത് രാജ്യത്തിരുന്നാണ് തട്ടിപ്പുനടത്തിയത് എന്നീ വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം സൈബര്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. 




നിരന്തരമായ ബോധവൽക്കരണത്തിനുശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. 

SMS ആയോ ഇ-മെയിലിലൂടെയോ വാട്ട്സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും മറുപടി നൽകാനോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. ഇത്തരം സന്ദേശങ്ങളിൽ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുന്നു. 

പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകൾ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടില്ല.

തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. 
www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.




Post a Comment

Previous Post Next Post
Paris
Paris