മലപ്പുറം ചങ്ങരംകുളത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്



മലപ്പുറം: ചങ്ങരംകുളം കണ്ണെങ്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു. ഉത്സവത്തിന്റെ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ വൈകിട്ട് അഞ്ചുമണിയോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്ത് ഉണ്ടായിരുന്ന കുറച്ചുപേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല.




ആന ഇടയുന്നത് കണ്ട് ഭയന്നോടിയവര്‍ക്ക് വീണുംമറ്റുമാണ് പരിക്ക് പറ്റിയത്. വലിയതോതില്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഉത്സവമാണ് കണ്ണെങ്കാവ് ക്ഷേത്രത്തിലേത്. അതുകൊണ്ടുതന്നെ വേഗത്തില്‍ ആനയെ തളയ്ക്കാന്‍ പാപ്പാന്മാര്‍ക്കായി എന്നത് വലിയ അപകടം ഒഴിവാക്കി.

Post a Comment

Previous Post Next Post
Paris
Paris