കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി രോഗി പരിചരണത്തെ പറ്റി ക്ലാസ്സ് സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീ ഓലിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: വി.പി.എ സിദ്ദിഖ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സുഷമ M, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ പുഷ്പ MT, റീന മാണ്ടിക്കാവിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
ഹക്കിം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി.
മെഡിക്കൽ ഓഫീസർ ഡോ. സ്മിത A റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ , പാലിയേറ്റീവ് നഴ്സ്
യമുന എന്നിവർ പ്രസംഗിച്ചു. തുടർ ദിവസങ്ങളിൽ ഗൃഹസന്ദർശന പരിപാടികൾ , സ്കൂളുകൾ കേന്ദ്രീകരിച്ച് ക്ലാസ്സുകൾ,
എന്നിവ ഉണ്ടാകും.ജനുവരി 26 ന് രോഗി ബന്ധു സംഗമം നടത്തും.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , സന്നദ്ധ പ്രവർത്തകർ , ആരോഗ്യ വകുപ്പ് ജീവനക്കാർ , ആശ പ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

Post a Comment