ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ടി അനലൈസർ സ്ഥാപിച്ചു.


ചൂലൂർ : ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ 6 ലക്ഷം രൂപ ചെലവഴിച്ച് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ ഫുള്ളി ആട്ടോമാറ്റിക് ബയോ കെമിസ്ടി അനലൈസർ സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചു. ഇതോടെ കൂടുതൽ വേഗത്തിൽ കൃത്യമായ ടെസ്റ്റ് റിപ്പോർട്ടുകൾ ലാബിൽ ലഭ്യമാകും. 




നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ടെസ്റ്റുകൾക്ക് പുറമെ പുതിയതായി Serum Calcium( കാത്സ്യം), HbA1C, Liver function ടെസ്റ്റുകളും ലാബിൽ നടത്താൻ സാധിക്കും. ഓട്ടോമാറ്റിക് അനലൈസറിന്റെ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വിപിഎ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം സുഷമ, പഞ്ചായത്ത് അംഗങ്ങളായ പി ടി അബ്ദുറഹിമാൻ, അജീഷ്, വിദ്യുല്ലത ഹെൽത്ത് സെന്റർ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ചൂലൂർ നാരായണൻ, ഗോപൻ, നാരായണൻ നമ്പൂതിരി, സുധാകരൻ എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. മെഡിക്കൽ ഓഫീസർ സ്മിതാ റഹ്മാൻ സ്വാഗതവും സിസ്റ്റർ രാജി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris