പ്ലസ് ടു മോഡൽ :ഇത്തവണയും ദിവസം രണ്ടു വീതം



തിരുവനന്തപുരം: ഹയർസെക്കൻഡറി വാർഷിക മോഡൽ പരീക്ഷയ്ക്ക് ഇത്തവണയും കുട്ടികൾ ദിവസവും രണ്ടു പരീക്ഷ വീതമെഴുതണം.കഴിഞ്ഞ വർഷവും ഇതേ രീതിയിലായിരുന്നു പരീക്ഷ. അതിനു മുൻപുള്ള വർഷങ്ങളിൽ ഒരു ദിവസം ഒരു പരീക്ഷ വീതമായിരുന്നു. പൊതു പരീക്ഷയുടെ അതേ മാതൃകയിൽ ഒരു
ദിവസം ഒരു പരീക്ഷ തന്നെ നടത്തണമെന്നും ദിവസവും രണ്ട് പരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികൾക്ക് ഗുണകരമാകില്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും പരീക്ഷാ വിഭാഗം ചെവിക്കൊണ്ടില്ല.




15 മുതൽ 21 വരെയാണ് ഇത്തവണ മോഡൽ പരീക്ഷ. ക്ലാസ് ദിനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രണ്ട് പരീക്ഷ വീതം നടത്തുന്നതെന്നാണ് വകുപ്പ് അധികൃതരുടെ വിശദീകരണം.

Post a Comment

Previous Post Next Post
Paris
Paris