ബൈക്ക് തട്ടി കാൽനടക്കാരൻ മരിച്ച സംഭവം; രക്ഷപ്പെട്ട രാജസ്ഥാൻ സ്വദേശി പിടിയിൽ




കൊടുവള്ളി: ദേശീയപാതയിൽ വാവാട് അങ്ങാടിയിൽ ബൈക്ക് തട്ടി കാൽനടക്കാരൻ മരിച്ച സംഭവത്തിൽ രാജസ്ഥാൻ സ്വദേശി പിടിയിൽ.വാവാട് നയന വീട്ടിൽ സദാനന്ദൻ (69) മരിച്ച സംഭവത്തിൽ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട രാജസ്ഥാൻ സ്വദേശി സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെയാണ് കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജയറാം പ്രജാപതിയെയാണ് (22) മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ സംസ്ഥാനം വിടുന്നതിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ റെയിൽവേ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്




അപകടം നടന്നയുടൻ ബൈക്ക് ഉപേക്ഷിച്ച് നാട്ടുകാരെ വെട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. ഗുരുതര പരിക്കേറ്റ സദാനന്ദൻ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്.

Post a Comment

Previous Post Next Post
Paris
Paris