സ്പർശ് -കുഷ്ഠരോഗ ബോധവൽക്കരണ പക്ഷാചരണം.



ചൂലൂർ : സ്പർശ് എന്ന പേരിൽ 2024 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന കുഷ്ഠരോഗ ബോധവൽക്കരണ പക്ഷാചരണ ത്തിൻ്റെ ചാത്തമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ നിർവ്വഹിച്ചു. 




മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, പി.ആർ.ഒ. ജസ്റ്റിൻ തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീം എന്നിവർ പ്രസംഗിച്ചു.
പബ്ലിക് ഹെൽത്ത് നഴ്സ്
രാജി കെ. പ്രതിജ്ഞ ചൊല്ലി. തുടർ ദിവസങ്ങളിൽ സ്ക്രീനിംഗ് ക്യാമ്പുകൾ , ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ നടത്തും.

Post a Comment

Previous Post Next Post
Paris
Paris