ജപ്പാൻ ഭൂകമ്പത്തിൽ മരണം 30 ആയി; തുടർചലനങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


ടോക്യോ:ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷിക്കാവയിൽ പുതുവർഷദിനത്തിലുണ്ടായ ഭൂകമ്പത്തിൽ മരണം 30 ആയി. ഭൂകമ്പബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് നൽകിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുന്നറിയിപ്പ് പിൻവലിച്ചു. അതേസമയം, ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.




തീരമേഖലയിലെ ആണവനിലയങ്ങൾക്ക് ഭൂകമ്പത്തിൽ തകരാർ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, തുടർചലനങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ തീരമേഖലയിലെ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ആകെ 155 ഭൂചലനങ്ങൾ മേഖലയിൽ അനുഭവപ്പെട്ടതായാണ് ജപ്പാൻ ഭൂകമ്പ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. ഇഷിക്കാവയിൽ പലയിടത്തും റോഡും വൈദ്യുതിവിതരണവും തകർന്നു. 33,000 വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നു ​ശേ​ഷ​മാ​ണ് ഇ​ഷി​ക്കാ​വ തീ​ര​ത്ത് തുടർച്ചയായി ഭൂ​ച​ല​ന​ങ്ങ​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​ഷി​ക്കാ​വ, ഹോ​ൻ​ഷു, ഹൊ​ക്കാ​യ്ഡോ ദ്വീ​പു​ക​ളി​ൽ സൂ​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വിക്കുകയായിരുന്നു. അ​ഞ്ച​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല ആ​ഞ്ഞ​ടി​ക്കു​മെ​ന്നായിരുന്നു മുന്നറിയിപ്പ്. പലയിടത്തും ഒന്നരമീറ്ററോളം ഉയരത്തിൽ തിരമാലകളെത്തി.



Post a Comment

Previous Post Next Post
Paris
Paris