ലോക്‌സഭയില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് വീണ്ടും കൂട്ട സസ്‌പെന്‍ഷൻ




ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ ലോക്സഭയില്‍ പ്രതിഷേധിച്ച 50 എംപിമാര്‍ക്ക് കൂടി സസ്പെന്‍ഷന്‍. ശശി തരൂര്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന്‍ അടക്കമുള്ള എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനകാലാവധി അവസാനിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍ അച്ചടക്കലംഘനം നടത്തി, പോസ്റ്ററുകളേന്തി പ്രതിഷേധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എംപിമാര്‍ക്കെതിരെ നടപടിയെടുത്തത്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സസ്‌പെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്




എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരേ രാവിലെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് സഭയില്‍ പ്രതിഷേധിച്ചതിന് ഇരുസഭകളിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തത് 92 പേരെയാണ്. ഇരുസഭകളിലുമായി 141 എംപിമാരാണ് നിലവില്‍ സസ്‌പെന്‍ഷനിലുള്ളത്

Post a Comment

Previous Post Next Post
Paris
Paris