നവകേരള സദസ്സിലെ പരാതികൾ: മോണിറ്ററിംഗ് സെൽ വേണം. -- ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി..



കോഴിക്കോട്: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ജനങ്ങൾ നൽകിയ പരാതികളും നിവേദനങ്ങളും സമയബന്ധിതമായി പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാൻ ജില്ലാതലത്തിൽ ജില്ലാ കലക്ടറുടെ കീഴിയിൽ മോണിറ്ററിംഗ് ഉദ്യോഗസ്ഥരെ നിയമിച്ച് സംവിധാനം ഉണ്ടാക്കണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി വാർഷിക സമ്മേളനംസർക്കാറിനോട് ആവശ്യപ്പെട്ടു.




ലഭിച്ച പരാതികളും നിവേദനങ്ങളും ഇപ്പോൾ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറിയിരിക്കുകയാണ്.. സർക്കാർ ഓഫീസിലെ ചുവപ്പ് നാട താമസം: ഇല്ലാതാക്കി ഉപഭോക്താക്കൾക്ക് നീതി വേഗം കിട്ടാൻ ഈ തരം ഒരു സംവിധാനം ഗുണകര മായിരിക്കും. സമിതി അഭിപ്രായപ്പെട്ടു.
മെഡിക്കൽ കോളേജ് പരിസരത്ത് ബസ്‌സ്റ്റാന്റ്‌ നിർമ്മിക്കുവാൻ തറക്കല്ല് ഇട്ടിട്ട് ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും ഈ സാമ്പത്തിക വർഷവും പണി തുടങ്ങാത്ത കോഴിക്കൊട് കോർപ്പറേഷൻ നിലപാടിയിൽ പ്രതിഷേധിച്ച് ജനുവരി ആദ്യം മെഡിക്കൽ കോളേജ് പരിസരത്ത് ബഹുജന സദസ്സ് നടത്താനും യോഗം തീരുമാനിച്ചു.
ഗാന്ധി ഗൃഹത്തിൽ ചേർന്ന വാർഷിക യോഗത്തിൽ സമിതി ജില്ല. പ്രസിഡണ്ട് . ടി.കെ.എ.അസീസ് അദ്ധ്യക്ഷം വഹിച്ചു. ജോൺസൺ വില്യംസ്, വി.ശിവദാസൻ, അബ്ദുൽ ഖാദർ കാരന്തൂർ, പി. പ്രഭാകരൻ നായർ.ഡി-രവി, കൊല്ലം കണ്ടി വിജയൻ. രവീന്ദ്രൻ പാറോൽ, പി.ശിവാനന്ദൻ, പി.കോയ. എന്നിവർ സംസാരിച്ചു. സിക്രട്ടറി എം.കെ.രാജീവ് കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വി.പി.അബ്ദുൾ ഗഫൂർ സ്വാഗതവ്യം. എം പി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി ടി.കെ.എ.അസീസ് പ്രസിഡണ്ട് , എം.പി.ഗോപാലകൃഷ്ണൻ, വി.പി.അബ്ദുൽ ഗഫൂർ, ഉമ്മർ വെള്ളലശ്ശേരി,(വൈ.പ്രസിഡണ്ടുമാർ,, ഉമാർ ശങ്കർ പൂക്കയിൽ (ജനറൽ സെക്രട്ടറി ) പി.ഗോപാല കൃഷ്ണൻ, കെ. സാമി മാസ്റ്റർ, പി.ബാവക്കുട്ടി ( സെക്രട്ടറിമാർ ) എം.കെ.രാജീവ് കുമാർ(ട്രഷാർ ) അഡ്വ ടി.കെ.രാമകൃഷ്ണൻ (ലീഗൽ സെൽ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris