കോഴിക്കോട്: സ്വർണത്തിന് ഇന്നും വില കുതിച്ചുയർന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5845 രൂപയും പവന് 46760 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. മൂന്നുദിവസം മുമ്പുള്ള റെക്കോഡാണ് ഇന്ന് മറികടന്നത്.
നവംബർ 29ന് 46,480 രൂപയായതാണ് ഇതിനുമുമ്പുള്ള ഏറ്റവും കൂടിയ വില. അന്ന് ഗ്രാമിന് 5,810 രൂപയായിരുന്നു. നവംബർ 30ന് 60 രൂപ കുറഞ്ഞ് ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയുമായി. ഇന്നലെ 20 രൂപ ഗ്രാമിന് കൂടി യഥാക്രമം 5770 രൂപയും 46,160 രൂപയുമായി.

Post a Comment