പേരാമ്പ്ര : ജനപ്രിയ ഇനങ്ങൾ വേദിയിലെത്തിയ ഇന്നലെ കലയുടെ മൊഞ്ചറിയാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്ഥമായി എല്ലാ വേദികളിലും ആസ്വാദകർ നിറഞ്ഞു. ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമെല്ലാം കലോത്സവ വേദികളിൽ നിറഞ്ഞു. ഇതോടെ മത്സരവും കടുത്തു.വട്ടപ്പാട്ടിൽ തുടങ്ങി രാപ്പകലുകൾ ഒപ്പനയുടെ താളമറിഞ്ഞ മുഖ്യവേദിയായ സബർമതി തന്നെയിരുന്നു ഇന്നലെ താരം
രാവിലെ മുതൽ തന്നെ ഒപ്പന കാണാൻ ആളുകളെത്തി. ഒരിക്കൽ പോലും എഴുന്നേൽക്കാതെ ഒപ്പനയുടെ താളം കാത്ത് മണിക്കൂറുകൾ. ഒടുവിൽ ഉച്ചയ്ക്ക് ശേഷം ഒപ്പനയ്ക്ക് തുടക്കമായതോടെ സബർമതിയുടെ ചുറ്റും മനുഷ്യക്കടലായി. രാവേറയായിട്ടും താളമിട്ട് ആസ്വാദകർ ഒപ്പം നിന്നു. ഫീനിക്സിൽ നടന്ന നാടോടി നൃത്തവം സദസിൽ ആളെ കൂട്ടി. സ്ഥിരം രീതികൾ തുടർന്നെങ്കിലും ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തവും തുടർന്ന് നടന്ന യു.പി.വിഭാഗം സംഘ നൃത്തവും സമ്മാനിച്ചത് മികച്ച ആസ്വാനാനുഭവം. ധരാസനയിൽ നടന്ന കുച്ചിപ്പുടിയും നിലവാരം പുലർത്ത.
കോൽക്കളിൽ ഇത്തവണ കടുത്ത മത്സരം നടന്നു. ഇസ്രായേൽ പാലസ്തീൻ സംഘർഷമുൾപ്പടെയുള്ള വിഷയങ്ങ കഥാപ്രസംഗ വേദിയെ ചൂടുപിടിപ്പിച്ചു. ജനകീയ കലയായ ഓട്ടൻ തുള്ളലും മികച്ചു നിന്നു. മത്സരാർത്ഥികൾ കുറവായിരുന്നെങ്കിലും ചാക്യാർകൂത്ത് നിലവാരമുയർത്തി.നാടക വേദിയും നിറഞ്ഞു കവിഞ്ഞു. കടുത്ത മത്സരം നടന്ന മോഹിനിയാട്ടം ആസ്വാദകർക്ക് മികച്ച അനുഭമായി. പരാതികൾക്ക് ഇന്നലെയും കുറവുണ്ടായില്ല. സ്റ്റേജിനെ കുറിച്ചുള്ള പരാതികൾ ഇന്നലെയും ഉയർന്നു. വിധികർത്താക്കൾക്കെതിരയും പരാതി ഉണ്ടായി. വേദികൾ തമ്മിലുള്ള ദൂരവും പ്രധാന വേദിയ്ക്കരികിലെ റോഡിലെ തിരക്കുമെല്ലാം പ്രയാസമുണ്ടാക്കി

Post a Comment