ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റ് സൗദിയില്‍ മലയാളി മരിച്ചു.



റിയാദ്: സൗദിയിലെ ജിസാനില്‍ മലയാളി കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ഒന്നാം മൈല്‍ കൂമ്പാറ സ്വദേശി ചേരിക്കപ്പാടം വീട്ടില്‍ സിപി സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം അബ്ദുല്‍ മജീദാണ് (44) കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി സൗദി സമയം ഒൻപതോടെയാണ് സംഭവം.




15 വര്‍ഷമായി ദര്‍ബില്‍ ഒരു ശീഷ കടയിലാണ് അബ്ദുള്‍ മജീദ് ജോലി ചെയ്തിരുന്നത്. ജോലി അന്വേഷിച്ചുവന്ന ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതായി പറയപ്പെടുന്നു. 

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മജീദിന്‍റെ സഹോദങ്ങളും സൗദിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി രണ്ട് മാസം മുൻപാണ് മജീദ് നാട്ടിലെത്തിയത്. പിതാവ്: സിപി സൈദ് ഹാജി,മാതാവ്: സൈനബ, ഭാര്യ: റൈഹാനത്ത് ഇ.കെ. മക്കള്‍: മിഥിലാജ്, ഫാത്തിമ നാജിയ.

Post a Comment

Previous Post Next Post
Paris
Paris