സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്



തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്നാണ് ചുമതല ബിനോയ് വിശ്വത്തിന് നൽകാൻ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വം നിലവിൽ രാജ്യസഭാ എം.പിയാണ്.ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.




സംസ്ഥാന കൗൺസിൽ ചേർന്ന് തീരുമാനം അംഗീകരിക്കും. ഡിസംബർ 28ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിൽ എക്‌സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയെന്ന ആശയത്തെ വികൃതമാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ബി.ജെ.പിയെന്ന രാഷ്ട്രീയ അപകടത്തെ തടയാൻ മതേതര പാർട്ടികളുടെ ഐക്യം വേണം. ഇത് ആദ്യം ആവശ്യപ്പെട്ടത് സി.പി.ഐ ആയിരുന്നു. ഇത് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന നിലപാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris