പരിസ്ഥിതി പ്രവർത്തകർ വാഴക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് ധർണ്ണ നടത്തി

 

 എടവണ്ണപ്പാറ : വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. വാഴക്കാട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ അനാസ്ഥക്കെതിരെയും ജൈവ വൈവിധ്യ രജിസ്റ്റർ കാണാത്തതിൽ പ്രതിഷേധിച്ചും മുടക്കോഴിമല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തിയത് .പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് കുഞ്ഞി കോയ യുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസു ഉൽഘാടനം ചെയ്തു.




 വാഴക്കാട് ഗ്രാമ പഞ്ചായയത്തിലെ ജൈവ വൈവിധ്യ രജിസ്റ്റർ കാണാതെ പോയതിനെതിരിൽ നിയമനടപടി സ്വീകരിക്കണമെന്നും നിലവിലെ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി പിരിച്ചുവിടണമെന്നും വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ മുടക്കോഴി മലയിലെ ചെങ്കൽ ഖനനം അവസാനിപ്പിക്കണമെന്നും ധർണയിൽ മുഖ്യപ്രഭാഷണം നടത്തിയ സംരക്ഷണ സംഗീത സംസ്ഥാന സെക്രട്ടറി രാജൻ ആവശ്യപ്പെട്ടു.ഓ അബ്ദു ,കരീം എളമരം,ശബരി,സുധീഷ് ,ഷുക്കൂർ ,ബി പി റഷീദ്,അബ്ബാസ്അബ്ബാസ്,അബൂട്ടി,സി. അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris